Connect with us

Kannur

രണ്ടര വയസ്സുകാരനെ പീഡിപ്പിച്ച 23കാരി പിടിയില്‍

Published

|

Last Updated

കണ്ണൂര്‍: രണ്ടര വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 23കാരിയായ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സംഭവം. രാമന്തളി കുരിശുമുക്കിലെ ലീമയാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ കുഞ്ഞിനെ നോക്കാന്‍ വേലക്ക് നിര്‍ത്തിയതായിരുന്നു ലീമയെ. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പീഡനം നടന്നത്.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോള്‍ പിഞ്ചുകുഞ്ഞ് മൂത്രം ഒഴിക്കാനാകാതെ കരയുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലും ചുണ്ടിലും ശരീരത്തിന്റെ മറ്റിടങ്ങളിലും നഖങ്ങളുമായി ഉപദ്രവിച്ച പാടുകളും കണ്ടു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ചത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു.തുടര്‍ന്ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. എസ്.ഐ ഷാജിപട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലീമയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് യുവതി നല്‍കിയത്.

Latest