Connect with us

National

വി എച്ച് പിയുടെ സങ്കല്‍പ്പ് യാത്ര നിരോധിച്ചു

Published

|

Last Updated

ലക്‌നോ: വി എച്ച് പിയുടെ സങ്കല്‍പ്പ് യാത്ര ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. വെള്ളിയാഴ്ച യാത്ര നടത്താനാണ് വി എച്ച് പി പദ്ധതിയിട്ടത്. അയോധ്യയിലാണ് ഇതിന്റെ പ്രധാന പരിപാടി നടക്കുക.
മുസാഫര്‍നഗറിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ മാസം നടന്ന സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്കകള്‍ കാരണമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരിപാടി നടക്കാതിരിക്കാന്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയതെന്ന് ഐ ജി (ക്രമസമാധാനം) ആര്‍ കെ വിശ്വകര്‍മ അറിയിച്ചു. അഞ്ച് എ എസ് പിമാര്‍, പത്ത് ഡി എസ് പിമാര്‍, 50 ഇന്‍സ്‌പെക്ടര്‍മാര്‍, 50 എസ് ഐമാര്‍, 10 വനിതാ എസ് ഐമാര്‍, 300 കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കമ്പനി സായുധ പോലീസ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പരിപാടിയില്‍ പുതിയ പ്രതിജ്ഞയെടുക്കാന്‍ വി എച്ച് പി ലക്ഷ്യമിട്ടിരുന്നു. അയോധ്യയിലെ പരിപാടി തടയാന്‍ അഖിലേഷ് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് നേരത്തെ വി എച്ച് പി നേതാക്കള്‍ പറഞ്ഞിരുന്നു. ആഗസ്റ്റില്‍, വി എച്ച് പിയുടെ 84 കോസി പരിക്രമ യാത്ര യു പി സര്‍ക്കാര്‍ തടഞ്ഞിരുന്നു. അന്ന്, വി എച്ച് പി നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, അശോക് സിംഘാള്‍ എന്നിവരടക്കം 1700 പേരെ അറസ്റ്റ് ചെയ്തിരുന്നു.