Connect with us

National

ഇശ്‌റത് ജഹാന്‍ കേസ്: അമിത് ഷായെ വീണ്ടും ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സി ബി ഐ വീണ്ടും ചെയ്യുമെന്ന് സൂചന. രണ്ട് ദിവസം മുമ്പ് ഷായെ ചോദ്യം ചെയ്തിരുന്നു.
വ്യാജ ഏറ്റുമുട്ടലിന്റെ ഗൂഢാലോചനയും ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐ തയ്യാറെടുക്കുന്നതിനിടെയാണ് ഈ വാര്‍ത്ത വന്നത്. ഇശ്‌റത് ജഹാന് തീവ്രവാദ ബന്ധമുണ്ട് എന്ന് തെളിയിക്കാന്‍ പര്യാപ്തമായ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പ്രഖ്യാപനം നടത്തുമെന്ന് കഴിഞ്ഞയാഴ്ച സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇശ്‌റത്തിനെയും മറ്റ് മൂന്ന് പേരെയും വെടിവെച്ചുകൊന്നതിന് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സി ബി ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവര്‍ തീവ്രവാദികളായി ചിത്രീകരിക്കാന്‍ മൃതദേഹങ്ങള്‍ക്ക് സമീപം എ കെ- 56 തോക്ക് വെച്ചതായും സി ബി ഐ കണ്ടെത്തിയിരുന്നു. പോലീസ് നടപടികളെ സംബന്ധിച്ച് കൊലപാതകം നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാക്ക് അറിയാമായിരുന്നെന്ന് കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷായെ സി ബി ഐ ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ അമിത് ഷാ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. യു പിയില്‍ ബി ജെ പിയുടെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണമാണ് ചുമതലയാണ് ഷാക്കുള്ളത്.

---- facebook comment plugin here -----

Latest