Connect with us

Malappuram

പി എസ് എം ഒ പ്രിന്‍സിപ്പലും എം എസ് എഫും തമ്മില്‍ പോര്

Published

|

Last Updated

തിരൂരങ്ങാടി: പി എസ് എം ഒ കോളജ് പ്രിന്‍സിപ്പലും എം എസ് എഫും തമ്മിലുള്ള പോര് മുസ്‌ലിം ലീഗിന് തലവേദനയാകുന്നു. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ ആരംഭിച്ചതാണ് പ്രിന്‍സിപ്പലും എം എസ് എഫ് നേതൃത്വം നല്‍കുന്ന കോളജ് യൂനിയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍.
ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കല്‍വരെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ അധ്യായന വര്‍ഷം നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ ച്ചൊല്ലി ഉടലെടുത്ത പ്രശ്‌നം പിന്നീട് കോളജ് യൂനിയന്‍ ചെയര്‍മാന്‍ അടക്കമുള്ള വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കല്‍ വരെ എത്തിയിരുന്നു. കലോത്സവത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായ ലീവ് പ്രിന്‍സിപ്പല്‍ അനുവദിക്കാതിരുന്നതും ഇവര്‍ക്ക് പരീക്ഷ നിഷേധിച്ചതും ഇതേ തുടര്‍ന്ന് എം എസ് എഫ്പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചതും ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ഈ വര്‍ഷം കോളജ് ഡേ ആഘോഷിക്കുന്നത് സംബന്ധിച്ചും യൂനിയന്‍ ഉദ്ഘാടനം സംബന്ധിച്ചും പ്രിന്‍സിപ്പലും എം എസ് എഫും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത് എം എസ് എഫിനെ കൂടുതല്‍ ചൊടിപ്പിച്ചു.
മാനേജ്‌മെന്റ് കമ്മിറ്റിയില്‍ മുസ്‌ലിം ലീഗിന് ഏറെസ്വാധീനമുള്ളതും എം എസ് എഫിന്റെ ഉരുക്കുകോട്ടയായ പി എസ് എം ഒ കോളജ് മുസ്‌ലിംലീഗ് അനുഭാവിയും മുന്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹിയുമായ പ്രിന്‍സിപ്പലും എം എസ് എഫും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് പ്രാദേശിക ഘടകം പലതവണ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. കോളജ് മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍ കൂടിയായ തിരൂരങ്ങാടിയിലെ മുസിം ലീഗ് സംസ്ഥാന സെക്രട്ടറിയുടേയും ജില്ലാ നേതാക്കളുടേയും നേതൃത്വത്തില്‍ പ്രിന്‍സിപ്പലുമായി ചാര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടില്ല. വിദ്യാര്‍ഥി വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന പ്രിന്‍സിപ്പലിനെതിരെ കടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എം എസ്എഫ്.

Latest