Connect with us

National

നക്‌സല്‍ ആക്രമണം: മഹാരാഷ്ട്രയില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മുംബൈ: നക്‌സല്‍ ആക്രമണത്തില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഗഡ്ചിരോളിയിലെ കുര്‍ഖേദ താലൂക്കിലെ ഗ്യാരാപത്തിയിലെ വനമേഖലയില്‍ പട്രോളിംഗ് സംഘം കടന്നുപേവുമ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമാണ് ഇത്. അതുകൊണ്ടുതന്നെ നക്‌സലുകള്‍ക്ക് ശക്തിയുള്ള പ്രദേശവുമാണ്. ജില്ലാ കലക്ടറും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Latest