Connect with us

Ongoing News

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ഇനി പ്രായപരിധി ഇല്ല

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: 18 വയസ്സില്‍ താഴെയുള്ള കൗമാരക്കാര്‍ക്ക് ഫേസ്ബുക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കൗമാരപ്രായക്കാര്‍ക്കും ഇനി പബ്ലിക് പോസ്റ്റുകള്‍ ഇടാം. നേരത്തെ 18 വയസ്സില്‍ താഴെയുള്ളവരുടെ പോസ്റ്റുകള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്കും മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.

ഫേസ്ബുക്ക് കൂടുതലായും ഉപയോഗിക്കുന്നത് കൗാമരക്കാരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി ഒഴിവാക്കിയത്. സ്‌നാപ്പ്ചാറ്റ്, വാട്ട്‌സ് ആപ്പ് തുടങ്ങിയവയുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാണ് ഫേസ്ബുക്ക് ഈ മാറ്റത്തിന് തയ്യാറായത്.

 

Latest