Connect with us

National

'ഭക്ഷ്യസുരക്ഷാ ബില്ലില്‍ വോട്ട് ചെയ്യാനാകാത്തതില്‍ സോണിയ കരഞ്ഞു'

Published

|

Last Updated

ശഹ്‌ദോള്‍ (മധ്യപ്രദേശ്): അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം ഭക്ഷ്യസുരക്ഷാ ബില്ലാണെന്ന് ഉറപ്പാക്കി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ തന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യസുരക്ഷാ ബില്ലിന് അകൂലമായി വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ സോണിയാ ഗാന്ധി കരഞ്ഞു എന്നാണ് രാഹുല്‍ പറഞ്ഞത്. ബില്ല് പാസാക്കാതെ താന്‍ പോകില്ലെന്നും വര്‍ഷങ്ങളായി ഇതിന് വേണ്ടി പോരാടുകയാണെന്നും അതിനാല്‍ വോട്ട് ചെയ്യണമെന്നും സോണിയ ശഠിച്ചു. അസുഖബാധിതയായി പാര്‍ലിമെന്റില്‍ ഇരിക്കുന്നതിനാല്‍ മകന്‍ എന്ന നിലയില്‍ തനിക്ക് ഈര്‍ഷ ഉണ്ടായെന്നും രാഹുല്‍ പഞ്ഞു. അവസാനം കരഞ്ഞു കൊണ്ടാണ് സോണിയ പാര്‍ലിമെന്റ് വിട്ടത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ സോണിയാ ഗാന്ധിയുടെ ശ്വാസം നിലച്ച നിലയിലായിരുന്നുവെന്നും രാഹുല്‍ വികാരാധീനനായി പറഞ്ഞു.
ബില്ല് പാസ്സാകുമെന്ന് പാര്‍ലിമെന്ററി കാര്യമന്ത്രി കമല്‍ നാഥ് ഉറപ്പുകെടുത്തതുകൊണ്ടാണ് സോണിയ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2004ല്‍ എന്‍ ഡി എ സര്‍ക്കാര്‍ പറഞ്ഞത് “ഇന്ത്യ തിളങ്ങുന്നു” എന്നായിരുന്നു. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് കോണ്‍ഗ്രസ് പറയുമ്പോള്‍ അതേ ബി ജെ പിക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നു പണം എവിടെ നിന്ന് വരുമെന്ന്. തന്റെ മാതാവ് വിശന്നു വലയുന്ന ലക്ഷക്കണക്കിന് കുട്ടികളുടെയും അമ്മമാരുടെയും കണ്ണീരൊപ്പാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെത് റോഡുകളുടെയും ഹോട്ടലുകളുടെയും തിളക്കമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Latest