Connect with us

Kerala

മുഖ്യമന്ത്രിയെ തടയുന്നത് തെറ്റായ കീഴ്‌വഴക്കം: മുകുള്‍ വാസ്‌നിക്‌

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടയുന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കേരളത്തിലെ പ്രതിപക്ഷം ജനാധിപത്യ സംവിധാനത്തെ ദുരുപയോഗപെടുത്തുകയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.
വികസനകാര്യത്തിലടക്കം ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിപക്ഷം നെഗറ്റീവ് സമീപനമാണ് വെച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ പി സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വാസ്‌നിക്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണോപാധിയായി സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത് മുന്‍നിര്‍ത്തിയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
കേരളത്തിലെ പ്രതിപക്ഷം ജനങ്ങളെ വിസ്മരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യു ഡി എഫ് സര്‍ക്കാറിന്റെ എല്ലാ വികസനകാര്യങ്ങളെയും എതിര്‍ക്കുകയാണ്. അത് നല്ല രാഷ്ട്രീയ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തെിക്കാന്‍ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.
പ്രാദേശിക വിഷയങ്ങളിലെ നിലപാടുകള്‍ ജനങ്ങളിലത്തെിക്കാനും അതേക്കുറിച്ച് അറിയാനുള്ള അവസരം ഉണ്ടാക്കാനും സോഷ്യല്‍ മീഡിയക്ക് കഴിയണം. എന്നാല്‍ ഒട്ടേറെ അവശ്വസനീയമായ സന്ദേശങ്ങള്‍ ഇതുവഴി പ്രചരിക്കുന്നുണ്ട്. അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണം. വിശ്വാസയോഗ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍വേണ്ടി മാത്രം സോഷ്യല്‍മീഡിയ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest