Connect with us

International

ഐ ഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ മകളെ വിറ്റു

Published

|

Last Updated

ഷാന്‍ഹായ്: ഐ ഫോണ്‍ വാങ്ങാന്‍ മകളെ വിറ്റ ചൈനീസ് യുവ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈനിലൂടെയാണ് ഇവര്‍ സ്വന്തം മകളെ വില്‍പ്പനയ്ക്ക് വെച്ചത്. ദമ്പതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തെന്ന് ചൈനീസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം കുട്ടിയെ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ ആപ്പിള്‍ ഐഫോണും, സ്‌പോര്‍ട്സ് ഷൂകളും വാങ്ങി. കഴിഞ്ഞ വര്‍ഷം ചൈനീസ് യുവാവ് ആപ്പിള്‍ ഐപാഡ് വാങ്ങുന്നതിന് വേണ്ടി സ്വന്തം കിഡ്‌നി വിറ്റത് വാര്‍ത്തയായിരുന്നു. ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണിയുള്ള രാജ്യമാണ് ചൈന. ദമ്പതികള്‍ക്ക് വേറെ രണ്ട് മക്കളുള്ളതിനാല്‍ മൂന്നാമത്തെ മകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മകളെ വിറ്റതെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. ഏകദേശം 30000-50000 യുവാനിനാണ്( ഏകദേശം മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ) കുട്ടിയെ വിറ്റതിലൂടെ മാതാപിതാക്കള്‍ക്ക് ലഭിച്ചെന്നാണ് കരുതുന്നത്.

Latest