National
റഷ്യ, ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടു
ന്യൂഡല്‍ഹി: അഞ്ചു ദിവസത്തെ റഷ്യ, ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് യാത്രതിരിച്ചു. അതിര്‍ത്തിപ്രശ്‌നം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രിയുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും.
റഷ്യന്‍ പ്രസിഡന്റുമായി അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യാന്തരവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടംകുളം ആണവ നിലയത്തിന്റെ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യും. ചൈനയിലെ പുതിയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
---- facebook comment plugin here -----