Connect with us

Kerala

ഗണേഷ്-യാമിനി പ്രശ്‌നം ഇന്ന് കോടതി പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും സമര്‍പ്പിച്ച വിവാഹ മോചന ഹരജിയില്‍ തിരുവനന്തപുരം കുടുംബ കോടതി ഇന്ന് തീര്‍പ്പുണ്ടാക്കും. വേര്‍പിരിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് ഇരുവരും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

ഭാര്യയുടെ സുഹൃത്തിന്റെ ഭര്‍ത്താവ് മന്ത്രിമന്ദിരത്തിലെത്തി ഒരു മന്ത്രിയെ തല്ലിയെന്ന് വാര്‍ത്ത വന്നിരുന്നു. തല്ല് കിട്ടിയത് ഗണേഷ്‌കുമാറിനാണ് എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് വെളിപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിന്റെ പിന്നില്‍ യാമിനിയാണെന്ന് ആരോപിച്ച ഗണേഷ് യാമിനിയുടെ അടിയേറ്റ് പരുക്ക് പറ്റി എന്ന പറഞ്ഞ് മാധ്യമങ്ങള്‍ക്ക് ചിത്രങ്ങള്‍ നല്‍കിയിരുന്നു. ഗണേഷിനെതിരെ യാമിനി പരാതി നല്‍കിയതോടെയാണ് ഗണേഷിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്.

ഈ കേസ് കോടതി അവസാനിപ്പിച്ചാല്‍ ഗണേഷിന്റെ സംസ്ഥാനന്ത്രിസഭയിലേക്കുള്ള വരവിന് ധാര്‍മികമായ പിന്തുണ ലഭിക്കുമെങ്കിലും കോണ്‍ഗ്രസിനകത്ത് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട് എന്നാണറിയുന്നത്.

Latest