Connect with us

National

കോണ്‍ഗ്രസ് എംപി റഷീദ് മസൂദിന് രാജ്യസഭാംഗത്വം നഷ്ടമായി

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് എം പി റഷീദ് മസൂദിന് രാജ്യസഭാംഗത്വം നഷ്ടമായി. മെഡിക്കല്‍ സീറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി മസൂദിനെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി മസൂദിനെ അയോഗ്യനാക്കിയത്.

കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആദ്യ പാര്‍ലമെന്റ് അംഗമാണ് മസൂദ്. 1990കളില്‍ വി പി സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനേയും ജനതാദള്‍ യുവിലെ ജഗദീശ് ശര്‍മ്മയേയും അയോഗ്യരാക്കാമെന്ന നിയമോപദേശം ലോക്‌സഭാ സെക്രട്ടറിയേറ്റിന് ലഭിച്ചിട്ടുണ്ട്.

Latest