Connect with us

Kerala

സോളാര്‍ കേസ്: ഡിസംബര്‍ ഒന്‍പത് മുതല്‍ അനിശ്ചിത കാല ക്ലിഫ് ഹൗസ് ഉപരോധം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് അനിശ്ചിതകാല ക്ലിഫ് ഹൗസ് ഉപരോധം നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. ഡിസംബര്‍ ഒന്‍പത് മുതലാണ് ഉപരോധം ആരംഭിക്കുകയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് ചേര്‍ന്ന ഇഠതു മുന്നണി യോഗമാണ് ഉപരോധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഉപരോധം ഇടക്കുവെച്ച് നിര്‍ത്തരുതെന്ന ആവശ്യം ഘടക കക്ഷികളുടെ ഭാഗത്ത് നിന്നുമുണ്ടായി. മുമ്പ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഏക പക്ഷീയമായി പിന്‍വലിച്ചത് മുന്നണിക്കുള്ളിലും അണികള്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.