Connect with us

Kerala

സോളാര്‍ കേസന്വേഷണത്തിന് ജില്ലാ ജഡ്ജിയെ പരിഗണിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുതരാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ജില്ല ജഡ്ജിയെ പരിഗണിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിഷയം നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. ജില്ലാ ജഡ്ജിയെ ലഭ്യമല്ലെങ്കില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ പരിഗണിക്കും.

സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ്ങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിറ്റിങ്ങ് ജഡ്ജിയെ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് വീണ്ടും അപേക്ഷ സമ!ര്‍പ്പിച്ചു. എന്നാല്‍ ഇന്നലെ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗത്തില്‍ സിറ്റിങ്ങ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നത്.

സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണത്തില്‍ കുറഞ്ഞ ഒരുപാധിക്കും വഴങ്ങേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ്ഹൗസ് ഉപരോധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.