Connect with us

Ongoing News

ബ്ലൂടൂത്തിനെ മറന്നേക്കൂ; ഡാറ്റ കൈമാറാന്‍ ഇനി വിരല്‍ മതി

Published

|

Last Updated

വാഷിംഗ്ടണ്‍: ബ്ലൂടൂത്ത് കണക്ടിവിറ്റിക്കായി സെര്‍ച്ച് ചെയ്യേണ്ട, വിവരങ്ങള്‍ കൈമാറാന്‍ ഇനി ഒരു വിരല്‍ മതി. സ്മാര്‍ട്ട് ഫോണില്‍ നിന്ന് വിവരങ്ങള്‍ പരസ്പരം ഒര വിരല്‍സ്പര്‍ശത്തിലൂടെ കൈമാറുന്നതിനുള്ള സാങ്കേതിക വിദ്യ ഫിന്‍ലന്റിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.

ഇന്‍ ടെച്ച് യൂസര്‍ ഇന്റര്‍ഫെയ്‌സ് എന്ന് വിളിക്കുന്ന ഈ സംവിധാനം വഴി മോതിരം, റിറ്റ്‌സ്ബാന്റ്, നഖം എന്നിവ ഉപയോഗിച്ച് വിവരങ്ങള്‍ ഞൊടിയിടയില്‍ കൈമാറാം. അതായത് നിങ്ങള്‍ക്ക് കൈമാറേണ്ട ഫയലില്‍ ആദ്യം നഖം കൊണ്ടോ മോതിരം കൊണ്ടോ തൊടുക. അതോടെ വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലായി. ഇനി മറ്റൊരു ഡിവൈസില്‍ ടച്ച് ചെയ്താല്‍ വിവരങ്ങള്‍ ആ ഡിവൈസിലെത്തും.

ഏതായാലും സ്മാര്‍ട്ട് ഫോണ്‍, ടാബ് വിപണികളില്‍ അടുത്ത കാലത്ത് മത്സരം മുറുകുന്നത് ഈ ടെക്‌നോളജിയുടെ പേരിലായിരിക്കും.

Latest