Connect with us

Kasargod

സുന്നിവോയ്‌സ് കാമ്പയിന്‍ ആറിന് തുടങ്ങും; ജില്ലയില്‍ രണ്ടിടങ്ങളില്‍ ശില്‍പശാലകള്‍

Published

|

Last Updated

കാസര്‍കോട്: അതിജയിക്കാനാവാത്ത ആദര്‍ശവായന എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന സുന്നി വോയ്‌സ് പ്രചാരണ കാമ്പയിന്‍ നവംബര്‍ ആറിന് തുടങ്ങും. 26ന് സമാപിക്കുന്ന കാമ്പയിന്‍ ഭാഗമായി ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ നവംബര്‍ രണ്ടിന് ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു.
കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്ററില്‍ രാവിലെ 10 മണിക്കും കാസര്‍കോട് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടുമണിക്കും ശില്‍പശാല നടക്കും. സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് സെക്രട്ടറിമാര്‍ പ്രതിനിധികളായിരിക്കും.
പ്രചാരണ കാലത്ത് ആവശ്യമായ സാധനസാമഗ്രികള്‍ ശില്‍പശാലയില്‍ വിതരണം ചെയ്യും. കാഞ്ഞങ്ങാട്ട് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും കാസര്‍കോട്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും ശില്‍പശാലകള്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍, പരപ്പ, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ് സോണുകളിലെ പ്രതിനിധികള്‍ കാഞ്ഞങ്ങാട്ടും ഉദുമ, മുള്ളേരിയ, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം സോണുകളിലെ പ്രതിനിധികള്‍ കാസര്‍കോട്ടും സംബന്ധിക്കും.
എസ് വൈ എസ് ദഅ്‌വകാര്യ സമിതിയോഗം ചേര്‍ന്ന് സുന്നിവോയ്‌സ് പ്രചാരണ പക്ഷാചരണ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. ദഅ്‌വകാര്യ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സെക്രട്ടറി ടി പി നൗഷാദ് മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

 

Latest