Connect with us

International

ചൊവ്വാ ദൗത്യം നവംബര്‍ അഞ്ചിന്‌

Published

|

Last Updated

ചെന്നൈ: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചൊവ്വാ പര്യവേക്ഷണ ദൗത്യം നവംബര്‍ അഞ്ചിന്. പി എസ് എല്‍ വി റോക്കറ്റിന്റെ ചൂട് ആവരണം ഘടിപ്പിക്കുന്നജോലി പൂര്‍ത്തിയായതായും അന്തിമ ഇലക്ട്രിക്കല്‍ പരിശോധന ഇന്ന് നടത്തുമെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ദീപാവലിക്ക് തൊട്ടുടനെ റോക്കറ്റ് വിക്ഷേപിക്കും. നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരിക്കും ഇത്. ചൊവ്വാ ദൗത്യം ഒരാഴ്ച വൈകുമെന്ന് ഞായറാഴ്ച രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
കപ്പല്‍ അധിഷ്ഠിത ആശയവിനിമയ ടെര്‍മിനലുകളാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം കപ്പലുകള്‍ക്ക് ലക്ഷ്യസ്ഥാത്ത് എത്തിച്ചേരാനാകാത്തതിനാലാണ് ദൗത്യം വൈകിയത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലുകളായ യമുനയും നളന്ദയുമാണ് ആശയവിനിമയ ടെര്‍മിനലുകളായി ഉപയോഗിക്കുന്നത്. ഈ മാസം 28നാണ് ചൊവ്വാ ദൗത്യം നേരത്തെ തീരുമാനിച്ചത്. 450 കോടി രൂപ ചെലവ് വരുന്ന വിക്ഷേപണവുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകളും ഇല്ലെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

Latest