Connect with us

National

ഇന്ത്യയും ചൈനയും അതിര്‍ത്തി കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

ബെയ്ജിംഗ്: ഇന്ത്യയും അയല്‍രാജ്യമായ ചൈനയും അതിര്‍ത്തി സഹകരണ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങുമാണ് ഇരു രാജ്യത്തിനുവേണ്ടിയും കരാറില്‍ ഒപ്പുവെച്ചത്. അതിര്‍ത്തിയില്‍ സഹകരണത്തോടൊപ്പം സമാധാനവും ഉറപ്പുവരുത്തുന്ന കരാറാണിത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയതാണ് പ്രധാനമന്ത്രി.

നദികളെ സംബന്ധിച്ച ധാരണാപത്രവും ഇരു പ്രധാനമന്ത്രിമാരും ഒപ്പുവെച്ചു. അതിര്‍ത്തി കടക്കുന്ന നദികളുടെ കാര്യത്തിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

ഇന്നലെ രാത്രിയോടെയാണ് റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് മന്‍മോഹന്‍ സിംഗ് ചൈനയിലെത്തിയത്.

 

Latest