Connect with us

Gulf

പത്താം തരം തുല്യതാപരീക്ഷ ഗള്‍ഫില്‍ നൂറു ശതമാനം വിജയം

Published

|

Last Updated

ദുബൈ : കേരള പൊതു വിദ്യാഭ്യാസവകുപ്പിന്റെയും സംസ്ഥാന സക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ ദുബൈ കെ.എം.സി.സി നടത്തിയ പത്താം തരം തുല്യതാ പരീക്ഷയുടെ ഒന്നാം ബാച്ചിന് നൂറു ശതമാനം വിജയം. ദുബൈ ഗര്‍ഹൂദ് എന്‍. ഐ മോഡല്‍ സ്‌കൂളില്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ നടന്ന പത്താം തരം തുല്യതാ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ മുഴുവന്‍ പഠിതാക്കളും അറുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് വിജയം കൈവരിച്ചത്. വിജയിച്ച എല്ലാ പഠിതാക്കള്‍ക്കും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ , ആക്ടിംഗ് ജന: സെക്രട്ടറി ഹനീഫ്‌ചെര്‍ക്കള്ള,മൈ ഫ്യുച്ചര്‍ ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍,സാക്ഷരത മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷെഹീര്‍ കൊല്ലം എന്നിവര്‍ അഭിനന്ദനം അറിയിച്ചു. പത്താം തരം തുല്യതാ പരീക്ഷ വിജയിച്ച പഠിതാക്കള്‍ക്ക് പ്ലസ് ടുവിനു വേണ്ടിയുള്ള പ്രവര്‍ത്തനം ദുബൈ കെ.എം.സി.സി ആരംഭിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പത്താം തരം തുല്യതാ പരീക്ഷയുടെ രണ്ടാം ബാച്ചിന്റെ ക്ലാസുകള്‍ ദുബൈ കെ.എം.സി.സി യില്‍ നടന്ന് വരികയാണ്. ക്ലസ്സുകളെ കുറിച്ചും ഫലപ്രഖ്യാപനത്തിന്റെ വിശദാംശങ്ങളെ കുറിച്ചറിയാന്‍ ദുബൈ കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെടുക 04 2727773

Latest