Connect with us

National

സഞ്ജയ് ദത്തിന് ശിക്ഷാ ഇളവ്: കേന്ദ്രം അഭിപ്രായം തേടി

Published

|

Last Updated

ന്യുഡല്‍ഹി: 250ലേറെ പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന കേസില്‍ 42 മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവ് ചെയ്യുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞു. എ കെ 47 തോക്ക് അടക്കമുള്ള ആയുധങ്ങള്‍ അനധികൃതമായി കൈവശം വെച്ചു എന്നതിന് ദത്തിനെ സുപ്രീം കോടതി അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന്് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് അഭിപ്രായം ആരാഞ്ഞത്. ഈ മാസം ഒന്നിന് ചികിത്സക്ക് വേണ്ടി 14 ദിവസത്തെ പരോളിലിറങ്ങിയതാണ് ദത്ത്. പിന്നീട് പരോള്‍ നീട്ടിനല്‍കി. വിചാരണാ തടവുകാരനായിരിക്കെ 2007ല്‍ ജാമ്യത്തിലിറങ്ങും മുമ്പ് അദ്ദേഹം 18 മാസം തടവനുഭവിച്ചിട്ടുണ്ട്. ശേഷിച്ച ജയില്‍വാസമാണ് ദത്ത് ഇപ്പോള്‍ അനുഭവിക്കുന്നത്.