Gulf
ഐ എം സി സി സാഹിത്യ പുരസ്‌കാരം കെ എം അബ്ബാസിന്
ദുബൈ: ഐ എന്‍ എല്ലിന്റെ പ്രവാസി സംഘടനയായ ഐ എം സി സി 20ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് കെ എം അബ്ബാസ് അര്‍ഹനായി. പ്രവാസാനുഭവങ്ങള്‍ രേഖപ്പെടുത്തിയ ഒട്ടകം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി യാണ് പുരസ്‌കാരം.
നാളെ (വെള്ളി) വൈകുന്നേരം നാലിന് ഷാര്‍ജയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. സാംസികാരിക പുരസ്‌കാരം ബഹുഭാഷാ കവി കാസിം ഉടുമ്പുന്തലക്കാണ്. മുന്‍ മന്ത്രി പി എം അബൂബക്കറിന്റ നാമധേയത്തിലാണ് പുരസ്‌കാരങ്ങള്‍. കെ എം അബ്ബാസിന്റെ അഞ്ചാമത്തെ പുസ്തകമാണ് ഒട്ടകം. കണ്ണൂരിലെ ആല്‍്ഫണ വണ്‍ ആണ് പ്രസാധകര്‍. പുതിയ കഥാസമാഹാരം ശമാല്‍ താമസിയാതെ ദുബൈയില്‍ പ്രകാശനം ചെയ്യും. കാസര്‍കോട് സ്വദേശിയായ അബ്ബാസ് സിറാജ് ഗള്‍ഫ് എഡിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍്ജാണ്.
---- facebook comment plugin here -----