Connect with us

Ongoing News

വൃദ്ധരെ ക്ഷേത്രത്തില്‍ ഉപേക്ഷിച്ച സംഭവം: വനിത കമ്മീഷന്‍ തെളിവെടുത്തു

Published

|

Last Updated

ഗുരുവായൂര്‍: വൃദ്ധ മാതാപിതാക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗുരുവായൂരില്‍ ഉപേക്ഷിക്കപ്പെടുന്ന ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമാണെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ നടതള്ളുന്ന പ്രവണതകളെ നിയമം ഉപയോഗിച്ച് തടയാനാണ് പോലീസിന്റെ നീക്കം. അതേസമയം ക്ഷേത്രപരിസരങ്ങളില്‍ കഴിയുന്ന വൃദ്ധരുടെ എണ്ണം സംബന്ധിച്ച് ഗുരുവായൂരടക്കം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ യാതൊരു കണക്കുമില്ല.

എല്ലാ പ്രതീക്ഷകളും അസ്തമിച്ചതിന് ശേഷമാണ് ഇവര്‍ ക്ഷേത്രത്തില്‍ അഭയം തേടുന്ന സംഭവങ്ങള്‍വരെ ഉണ്ട്. പലരുടേയും കനിവ് കൊണ്ടാണ് ഇവര്‍ക്ക ഭക്ഷണവും വസ്ത്രവും ലഭിക്കുന്നത്. ദേവസ്വം കെട്ടിടങ്ങളിലെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയതോടെ രാത്രിയില്‍ തലചായ്ക്കാന്‍ ഇടമില്ലാതെ അലയുകയാണിവര്‍. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രായമായ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നത് പതിവാകുന്നുവെന്ന വാര്‍ത്ത പത്ര-ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുരുവായൂര്‍ക്ഷേത്രത്തില്‍ മാത്രം നൂറ് കണക്കിന് വൃദ്ധരാണ് ബന്ധുക്കളെ കാത്തിരിക്കുന്നത്.

Latest