Connect with us

Ongoing News

ആദ്യ എല്‍ ക്ലാസിക്കോ: ബാഴ്‌സക്ക് ജയം

Published

|

Last Updated

ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണക്ക് ജയം. ബാഴ്‌സയുടെ മൈതാനമായ നൗക്കാമ്പില്‍ നടന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. നെയ്മറും അലക്‌സിസ് സാഞ്ചസുമാണ് ബാഴ്‌സക്കുവേണ്ടി ഗോള്‍ നേടിയത്. ഇരു ടീമിലേയും സൂപ്പര്‍ താരങ്ങളായ മെസിക്കും റൊണാള്‍ഡോക്കും വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. റൊണാള്‍ഡോ നിറം മങ്ങിയപ്പോള്‍ ഇഞ്ചറി ടൈമില്‍ റോഡ്രിഗസാണ് റയലിനുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

---- facebook comment plugin here -----

Latest