Connect with us

Kerala

മുഖ്യമന്ത്രിക്കുനേരെ കല്ലേറ്: 22 പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

കണ്ണൂര്‍: വാഹനവ്യൂഹത്തിനുനേരെയുള്ള ആക്രമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരുക്കേറ്റ സംഭവത്തില്‍ 22 പേര്‍ കസ്റ്റഡിയില്‍. സി പി എം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി, എം എല്‍ എമാരായ കെ കെ നാരായണന്‍,  സി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ മരളി ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആയിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

ഇന്നലെ വൈകീട്ടാണ് കാറിനു നേരെയുണ്ടായ കല്ലേറില്‍ ചില്ല് തെറിച്ച് മുഖ്യമന്ത്രിക്ക് പരുക്കേറ്റത്.