Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തെ വിശ്രമം

Published

|

Last Updated

തിരുവനന്തപുരം: ഇന്നലെ എല്‍ ഡി എഫ് പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിനാല്‍ ഇന്നും നാളെയും മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയും. നേരത്തെ ആശുപത്രി വിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനിടെ ഗവര്‍ണര്‍ നിഖില്‍കുമാറും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
നാളെ കൊല്ലത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാട് മാറ്റിവെച്ചു.

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പൂര്‍ണമായും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കല്ലേറുകൊണ്ടതിനാല്‍ മുഖ്യമന്ത്രിയുടെ നെഞ്ചില്‍ നീര്‍ക്കെട്ടുണ്ടായിരുന്നു. ഇതിനാല്‍ സി ടി സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.

അതിനിടെ കണ്ണൂരില്‍ കസ്റ്റഡിയിലെടുത്ത സി പി എം പ്രാദേശിക നേതാക്കളെ സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തി. പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരാണ് സി ഐ ഓഫീസില്‍ എത്തിയത്. അകത്തുകയറിയ നേതാക്കളെ പുറത്തുകടക്കാന്‍ അനുവദിക്കാതിരുന്ന പോലീസ് നടപടി വാക്കേറ്റത്തിനിടയാക്കി.