Connect with us

Eranakulam

ജയശങ്കറിന്റെ ഓഫീസിനുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനും മാധ്യമ നിരൂപകനുമായ എ ജയശങ്കറിന്റെ ഓഫീസിനുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ഞായറാഴ്ച രാത്രിയാണ് ചീമുട്ടയടക്കം ഓഫീസിലേക്ക് വലിച്ചെറിയുകയും ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തത്. കലൂര്‍ പോണോത്തു റോഡിലെ ശ്രീപാദം അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഞായറാഴ്ച രാത്രി എട്ടരക്കാണ് പത്തംഗ സംഘം ഓഫീസ് വാതിലിലേക്ക് ചീമുട്ടയെറിഞ്ഞത്. ഓഫീസിന്റെ ബോര്‍ഡും തകര്‍ത്തിട്ടുണ്ട്. സംഭവസമയം ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി എട്ടിന് ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് യൂത്ത് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അക്രമികള്‍ ചാനലുകാര്‍ക്ക് അവ നല്‍കുകയും ചെയ്തു.

Latest