Connect with us

National

പറ്റ്‌ന സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

പറ്റ്‌ന: പറ്റ്‌നയില്‍ ബിജെപിയുടെ ഹുങ്കാര്‍ റാലിക്കിടെ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. മോത്തിഹാരി ജില്ലയില്‍ നിന്നാണ് ഇയാലെ അറസ്റ്റ്്് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശി ഇംതിയാസ് അന്‍സാരി, തൗസീം അക്തര്‍, എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അതേസമയം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡര്‍ അക്തറിനുവേണ്ടിയുള്ള തിരച്ചില്‍ എന്‍ഐഎ ഊര്‍ജ്ജിതമാക്കി. റാലിയുടെ തൊട്ട്് മുമ്പ്്് നടന്ന ഏഴ് സ്‌ഫോടന പരമ്പരയില്‍ ആറ്‌പേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest