Connect with us

Kerala

സെന്‍കുമാരിനെതിരെ പോസ്റ്റര്‍ പ്രചരണം: എസ്ഡിപിഐക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയതിന് എസ്ഡിപിഐക്കെതിരെ കേസെടുത്തു. ജാതിതിരുത്തി ആനുകൂല്യം നേടിയെന്ന മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയെ പിന്തുടര്‍ന്നാണ് എസ്ഡിപിഐ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് കാണിച്ച് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിട്ടും എസ്ഡിപിഐ പ്രചരണം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒക്ടോബര്‍ 12ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് “ജാതിതിരുത്തിയെന്ന പരാതി: സെന്‍കുമാരിനെതിരായ അന്വേഷണം അട്ടിമറിച്ചു” എന്ന തലക്കെട്ടില്‍ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത സെന്‍കുമാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധം വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കിയതിനാല്‍ മാതൃഭൂമി ഖേദപ്രകടനം നടത്തുകയും ചെയ്തു.

സംഭവത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാംകുളം, തിരുവനന്തപുരം ജില്ലകളിലായി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ട്. പോലീസുകാരനെ വ്യക്തിപരമായി തേജോവധം ചെയ്തതിനും ഗൂഡാലോചന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest