Connect with us

International

ഹമീദ് അന്‍സാരി ഫിഡല്‍ കാസട്രായെ കണ്ടു

Published

|

Last Updated

ഹവാന: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രയുമായി കൂടിക്കാഴ്ച നടത്തി. 35 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കഴിഞ്ഞ ജൂലൈയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റൊരു വിദേശ നേതാവുമായി ഫിഡല്‍ കാസട്ര കൂടിക്കാഴ്ച നടത്തുന്നത്് ഇപ്പോഴാണ്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രയേയും ഹമീദ് അന്‍സാരി കണ്ടു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പെറുവിലായിരുന്ന അന്‍സാരി ചൊവ്വാഴ്ചയാണ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെത്തിയത്.

---- facebook comment plugin here -----

Latest