Connect with us

Kerala

യു ഡി എഫ് യോഗത്തില്‍ പോലീസിനെതിരെ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതില്‍ പോലീസിനെതിരെ യു ഡി എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ച്ചയാണെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തിരുന്നു. കണ്ണൂരിലെ പോലീസില്‍ സി പി എം അനുഭാവികളുണ്ടെന്നും സമഗ്ര അഴിച്ചുപണിക്ക് തയ്യാറാണെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള യോഗത്തില്‍ ആവശ്യപ്പെട്ടു.