Connect with us

Kozhikode

സുപ്രഭാതം പ്രഖ്യാപനമായി; ലീഗ് നേതാക്കളും പാണക്കാട്ട് കുടുംബവും വിട്ടുനിന്നു

Published

|

Last Updated

കോഴിക്കോട്: ലീഗിലെയും വിഘടിത സമസ്ത നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പിനിടെ സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം കോഴിക്കോട്ട് നടന്നു. സുപ്രഭാതം പുറത്തിറങ്ങുമെന്ന് ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച കേരളപിറവി ദിനമായ ഇന്നലെയാണ് പ്രഖ്യാപനം നടന്നത്.
2014 ആഗസ്റ്റ് 1 ന് പത്രം വായനക്കാരുടെ കൈയിലെത്തുമെന്നാണ് ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചത്. അതേ സമയം ചേളാരി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും മുഴുവന്‍ പരിപാടികളിലും സജീവ സാന്നിധ്യമാവാറുള്ള പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം പ്രഖ്യാപന സമ്മേളനത്തില്‍ പ്രകടമായി. കെ എച്ച് എസ് ടി യു, സ്വതന്ത്ര കര്‍ഷക സംഘം എന്നിവയുടെ പരിപാടികളില്‍ പങ്കെടുക്കാനായി ഇതേ സമയത്ത് ഹൈദരലി തങ്ങള്‍ ടൗണില്‍ ഉണ്ടായിരുന്നെങ്കിലും പ്രഖ്യാപനത്തിനെത്തിയില്ല.
എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടകനായി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം യോഗം പിരിയാന്‍ സമയത്ത് ഫോണിലൂടെ സംസാരിക്കുകയായിരുന്നു. ചേളാരി സമസ്തയുടെ പ്രാദേശിക പരിപാടികളില്‍ പോലും വലിയ താത്പര്യത്തോടെ പങ്കെടുക്കുന്ന ലീഗ് നേതാക്കളെയാരെയും പരിപാടിയില്‍ കണ്ടില്ല. മുസ്‌ലിം ലീഗിന്റെ കര്‍ശന നിര്‍ദേശമാണ് ലീഗ് നേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം.