Connect with us

Kozhikode

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധം

Published

|

Last Updated

ചക്കിട്ടപാറ: മലയോര ജനതയെ പ്രതികൂലമായി ബാധിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയില്‍ പ്രതിഷേധ റാലിയും ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തി.
ഫാ. വിനോയ് പുരയിടത്തില്‍ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ഡാന്റിസ് കിഴുക്കരക്കാട്ട്, ഫാ. ജോസഫ് തണ്ടാപറമ്പില്‍, ഫാ. മാത്യു പെരുവേലി, എന്‍ പി ബാബു, ബേബി കാപ്പുകാട്ടില്‍, ആവള ഹമീദ്, ഐപ്പ് വടക്കേത്തടം, വി വി കുഞ്ഞിക്കണ്ണന്‍, ഫ്രാന്‍സിസ് കുഴിവേലില്‍, പൗലോസ് കൊമ്മറ്റത്തില്‍, പി എം ജോസഫ്, ഫാ. ജോര്‍ജ് ചെമ്പരത്തിക്കല്‍ പ്രസംഗിച്ചു.
കുറ്റിയാടി: പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ കര്‍ഷകരുടെ കൃഷിയിടം വനപ്രദേശമായി മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ മാധവ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കര്‍ഷക രക്ഷാസമിതിയുടെ നേതൃത്വത്തില്‍ കാവിലുംപാറ വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ജോസഫ് തകിടിയേല്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് കട്ടക്കയം അധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍, മണക്കര സൂപ്പി, വി എം ചന്ദ്രന്‍, ബോബി മൂക്കന്‍തോട്ടം, എ ആര്‍ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest