Connect with us

National

വര്‍ഗീയവിരുദ്ധ ചേരി വിപുലമാകുമെന്ന പ്രതീക്ഷയുമായി സി പി എം

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഗീയവിരുദ്ധ ചേരി വിപുലമാകുമെന്ന് സി പി എമ്മിന്റെ പ്രതീക്ഷ. നിലവിലെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ കൂടുതല്‍ കക്ഷികള്‍ വര്‍ഗീയവിരുദ്ധ ചേരിയുടെ ഭാഗമാകുമെന്ന് സി പി എം വാരിക പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വര്‍ഗീയതക്കെതിരായ ഐക്യ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ആവേശകരമായ ആഹ്വാനമാണ് നല്‍കിയതെന്ന് സി പി എം ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഗുണപരമായ സന്ദേശങ്ങളാണ് ലഭിച്ചത്. ഭാവിയില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് അവരുടെ സഹകരണം ലഭിക്കും. ഇന്ത്യന്‍ സാമൂഹിക മണ്ഡലത്തിന്റെ സമ്പന്നമായ വൈവിധ്യവും ബഹുസ്വരതയുമാണ് കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ പ്രതിഫലിച്ചത്. അസമിലെ മുന്‍ ഭരണ കക്ഷി അസം ഗണ പരിഷത് നേതാക്കള്‍ മുതല്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സി പി എം ചൂണ്ടിക്കാട്ടി.
സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബി ജെ പി അപഹരിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിന്റെ ഏകശിലാത്മക നേട്ടങ്ങളുടെ രീതിശാസ്ത്രത്തില്‍ ഇന്ത്യന്‍ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ലക്ഷ്യമാണിത്. മതേതരത്വ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദു ദേശീയതയുടെ കോണിലൂടെ കാണുന്ന ആര്‍ എസ് എസിനെ കടത്തിവെട്ടുകയും ഫാസിസ്റ്റ് മാര്‍ഗത്തിലൂടെ വര്‍ഗീയ ധ്രുവങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയുമാണ് ബി ജെ പി. ആര്‍ എസ് എസിന്റെ വിജയം റിപ്പബ്ലിക്കന്‍ ഭരണഘടനയുടെ ചരമഗീതമാണ്. വര്‍ഗീയതക്കെതിരെ ജനകീയ ഐക്യം ശക്തിപ്പെടുത്തുകയെന്ന പ്രാഥമിക ലക്ഷ്യം നിറവേറിയതാണ് സമ്മേളനത്തിന്റെ വിജയമെന്നും വാരികയില്‍ പറയുന്നു.