Connect with us

Kerala

ശ്വേതയെ അപമാനിച്ചതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം: വിഎസ്

Published

|

Last Updated

കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയ പീതാംബര കുറുപ്പിനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാന്ദന്‍. നീചമായ പ്രവൃത്തിയാണ് പീതാംബരകുറുപ്പില്‍ നിന്നുണ്ടായത്. കലക്ടറുടെ നടപടി അനുചിതമെന്നും വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംഭവം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. തെറ്റ് ചെയ്തിട്ട് പീതാംബരക്കുറുപ്പിന്റെ അനുയായിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്വേത നുണ പറയില്ലെന്ന് തനിക്കറിയാമെന്ന് സര്‍ക്കാര്‍ ചീഫ് പിസി ജോര്‍ജ് പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Latest