Connect with us

Wayanad

എല്‍ ഡി എഫ് വടക്കന്‍ ജാഥക്ക് വയനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

Published

|

Last Updated

കല്‍പറ്റ: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തുന്ന പ്രക്ഷോഭ പ്രചാരണത്തിന്റെ വടക്കന്‍ മേഖലാ ജാഥക്ക് വയനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്.
സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ നയിക്കുന്ന ജാഥ ഇന്നലെ ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് വയനാട്ടിലേക്ക് പ്രവേശിച്ചത്. താമരശേരി ചുരം കയറി ലക്കിടിയില്‍ എത്തിയ ജാഥയെ എല്‍ ഡി എഫ് ജില്ലാ നേതാക്കളും വൈത്തിരി പഞ്ചായത്തില്‍ നിന്നുള്ള പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
ജാഥാ ക്യാപ്ടന്‍ കോടിയേരി ബാലകൃഷ്ണന്‍, ജാഥാംഗങ്ങളായ സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍, ജനതാദള്‍(എസ്) നേതാവ് സി കെ നാണു എം എല്‍ എ, ആര്‍ എസ് പി കേന്ദ്ര കമ്മിറ്റി അംഗം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, എന്‍ സി പി നേതാവ് മാമ്മന്‍ ഐപ്പ്, കേരള കോണ്‍ഗ്രസ് നേതാവ് മാത്യു, കോണ്‍ഗ്രസ്(എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി ആര്‍ വേശാല എന്നിവരാണ് വയനാട്ടിലേക്ക് എത്തിയത്. എല്‍ ഡി എഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, എന്‍ സി പി ജില്ലാ പ്രസിഡന്റ് സി എം ശിവരാമന്‍, ജനതാദള്‍(എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി, ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ്കുട്ടി, കോണ്‍ഗ്രസ്(എസ്) സംസ്ഥാന സെക്രട്ടറി പി കെ ബാബു തുടങ്ങിയവര്‍ ജാഥയെ സ്വീകരിക്കാന്‍ ലക്കിടിയില്‍ എത്തിയിരുന്നു.
തുടര്‍ന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മോട്ടോര്‍ ബൈക്കുകളുടെ അകമ്പടിയോടെയാണ് ജാഥയെ ആദ്യ സ്വീകരണ കേന്ദ്രമായ കല്‍പറ്റയിലേക്ക് ആനയിച്ചത്. കല്‍പറ്റയിലെ സ്വീകരണ യോഗത്തില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ വി പി ശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.
സി പി ഐ മണ്ഡലം സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്ടന്‍ കോടിയേരി ബാലകൃഷ്ണന്‍, സി കെ നാണു എം എല്‍എ, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടിയിലെ സ്വീകരണത്തില്‍ സി പി ഐ മണ്ഡലം സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായിരുന്നു.
ജാഥാ ക്യാപ്ടന് പുറമെ സി എന്‍ ചന്ദ്രന്‍, മാമ്മന്‍ ഐപ്പ്, മാത്യു എന്നിവര്‍ പ്രസംഗിച്ചു. എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ പി വി സഹദേവന്‍ സ്വാഗതം പറഞ്ഞു. ബത്തേരിയിലെ സ്വീകരണത്തില്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി സി ഭാസ്‌ക്കരന്‍ അധ്യക്ഷനായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, സി എന്‍ ചന്ദ്രന്‍, സി കെ നാണു എം എല്‍ എ എന്നിവര്‍ പ്രസംഗിച്ചു. എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ എ എ സുധാകരന്‍ സ്വാഗതം പറഞ്ഞു.
വയനാട് പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

---- facebook comment plugin here -----

Latest