Connect with us

Eranakulam

ഫസല്‍ വധക്കേസ്: കാരായിമാര്‍ക്ക് ജാമ്യം

Published

|

Last Updated

കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്ര ശേഖരനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാംകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.  കേസില്‍ യഥാക്രമം ഏഴും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്ര ശേഖരനും. ഫസല്‍ വധത്തിന്റെ ഗൂഡാലോചനയില്‍ രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ തലശേരി മാടപ്പീടികയ്ക്ക് സമീപം വെട്ടേറ്റ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകനായ ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിനെ തുടര്‍ന്നാണ് വധിച്ചതെന്നാണ് സിബിയുടെ കണ്ടെത്തല്‍. തലശേരി സിപിഐഎം ഏരിയാ സെക്രട്ടറി ആയിരുന്നു കാരായി രാജന്‍.  കാരായി ചന്ദ്രശേഖരന്‍ തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്നു.

 

Latest