Connect with us

National

കാന്തപുരത്തിന്റെ അസം യാത്രക്ക് ഉജ്ജ്വല തുടക്കം

Published

|

Last Updated

[sliceshow id=”66251″]
ഗുവാഹത്തി: അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ അസം സന്ദര്‍ശനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ ഒന്‍പതരയോടെ അസമിലെത്തിയ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സ‌ംഘത്തിന് ഗുവാഹത്തി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. മന്ത്രിമാരും അസം ഇസ് ലാമിക് കോണ്‍ഫറന്‍സ് ഭാരവാഹികളും ചേര്‍ന്നാണ് സ്വീകരിച്ചത്.

ഉച്ചയ്ക്ക് ശേഷം ഗുവാഹത്തി ജില്ലാ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എലൈറ്റ് മീറ്റില്‍ കാന്തപുരം പങ്കെടുക്കും. അസം സംസ്ഥാന മുഖ്യമന്ത്രി ജി. തരുണ്‍ ഗഗോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരായ ഹേമന്തബിശ്വ ശര്‍മ(വിദ്യാഭ്യാസം, ആരോഗ്യം), ശ്രീ അകോസ ബോറ(സാമൂഹ്യ ക്ഷേമം), മുഹമ്മദ് റഖീബുല്‍ ഹുസൈന്‍(വനം വകുപ്പ്) മുഹമ്മദ് സ്വീദ്ദീഖ് അഹ്മദ്(സഹകരണം, അതിര്‍ത്തി വികസനം)എന്നിവരും പാര്‍ലിമെന്റ് സെക്രട്ടറി റഖീബുദ്ദീന്‍ അഹ്മദ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പി കെ അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് , ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സുഹൈറുദ്ധീന്‍ നൂറാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വൈകുന്നേരം 5 മണിക്ക് ഹാതിഗാവ് ഈദ്ഗാഹ് മൈതാനിയില്‍ അസം ഇസ്‌ലാമിക് കോണ്‍ഫറന്‍സിലും ശനിയാഴ്ച രാവിലെ ഹൈലക്കണ്ടി രവീന്ദ്രഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് നേതൃസംഗമം, ഉച്ചക്ക് 2 മണിക്ക് നടക്കുന്ന എലൈറ്റ് കോണ്‍ഫറന്‍സ്, വൈകുന്നേരം 6മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബൊറാക്ക് വാലി മുസ്‌ലിം കോണ്‍ഫറന്‍സ് തുടങ്ങിയ പരിപാടികളില്‍ കാന്തപുരം മുഖ്യാതിഥിയായി സംബന്ധിക്കും.

അസമിലെ വംശീയ കലാപത്തിന് ഇരയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സുന്നി സംഘ കുടുംബത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപന കര്‍മവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

Latest