Connect with us

Kerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അമ്പതിലേറെ തവണ സ്വര്‍ണം കടത്തിയെന്ന് മൊഴി

Published

|

Last Updated

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങള്‍ വഴി അമ്പതിലേറെ തവണ സ്വര്‍ണം കടത്തിയെന്ന് കരിപ്പൂരില്‍ പിടിയിലായ എയര്‍ഹോസ്റ്റസായ ഫിറോ മാസ സെബാസ്റ്റിയനും സുഹൃത്ത് റാഹിലയും മൊഴി നല്‍കി. 11 കോടി വില വരുന്ന 34 കിലോ സ്വര്‍ണമാണ് കടത്തിയതെന്നും കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ്(ഡിആര്‍ഐ) നല്‍കിയ മൊഴിയില്‍ പറയുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍മം കടത്താന്‍ ശ്രമിച്ച ഫോറോ മാസ, സുഹൃത്ത റാഹില എന്നിവരെ വെള്ളിയാഴ്ച ഡിആര്‍ൈ പിടികൂടിയിരുന്നു.