Connect with us

Gulf

ലോകത്തിലെ ആധുനിക ഫിസിയോതെറാപ്പി യൂണിറ്റ് ദുബൈയില്‍

Published

|

Last Updated

ദുബൈ: ലോകത്തിലെ ആധുനിക സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിസിയോതെറാപ്പി യൂനിറ്റ് ദുബൈ ബുര്‍ജീല്‍ ആശുപത്രിയില്‍ തുടങ്ങി. പാക്കിസ്ഥാന്റെയും ദക്ഷിണാഫ്രിക്കയുടെയും ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്, സഈദ് അജ്മല്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഹഫീസ്, സുഹൈല്‍ തന്‍വീര്‍, ശാഹിദ് അഫ്രീദി, മുഹമ്മദ് അക്രം, ദക്ഷിണാഫ്രിക്കയുടെ റയാന്‍ മക്‌ലാരന്‍, ജീന്‍പോള്‍ ഡുമിനി, വയേന്‍ പാര്‍നല്‍ എന്നിവര്‍ ചടങ്ങിനെത്തി.

ദുബൈയില്‍ ഇത്തരമൊരു യൂനിറ്റ് സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ബുര്‍ജീല്‍ എം ഡി. ഡോ. ശംസീര്‍ വയലില്‍ പറഞ്ഞു. കായികതാരങ്ങളുടെ ശാരീരികക്ഷമത ഉറപ്പുവരുത്താന്‍ ബുര്‍ജീലിന് കഴിയും. ഡോ. ഫൈസല്‍ ഹയാത്ത് ഖാന്റെയും ഡോ. ഒട്ടാമര്‍ സീഗ് ഫ്രിഡിന്റെയും നേതൃത്വത്തിലാണ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിസിയോതെറാപ്പി യൂനിറ്റ്. ഡോ. ഫൈസല്‍ പാക് ക്രിക്കറ്റ് ചീഫ് ഫിസിയോതെറാപ്പസ്റ്റായിരുന്നു-ഡോ. ശംസീര്‍ ചൂണ്ടിക്കാട്ടി. ഡോ. ഷാജിര്‍, പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റിലെ മുഹമ്മദ് മൂസാജി, മൊയീന്‍ഖാന്‍ സംബന്ധിച്ചു.

Latest