Connect with us

Ongoing News

സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്പന തടസ്സപ്പെട്ടു

Published

|

Last Updated

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന തടസ്സപ്പെട്ടു. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയാണ് തടസ്സപ്പെട്ടത്. ടിക്കറ്റ് വില്‍പ്പനക്ക് വെച്ച വെബ്‍സൈറ്റ് ഹിറ്റ് താങ്ങാനാകാതെ തകരുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് വെബ്‍സൈറ്റില്‍ ടിക്കറ്റ് വില്പനക്ക് വെച്ചത്. വില്‍പ്പന തുടങ്ങി മൂന്ന് മിനുട്ടായപ്പോഴേക്കും വെബ്‍സൈറ്റ് തകരുകയായിരുന്നു. 3500 ടിക്കറ്റുകളാണ് വെബ്‍സൈറ്റ് വഴി വില്‍പ്പനക്ക് വെച്ചിരുന്നത്. മുംബൈയില്‍ മറ്റൊരിടത്തും ടിക്കറ്റ് ലഭ്യമല്ല.

Latest