Connect with us

Gulf

അബുദാബിക്ക് പരിസ്ഥിതി സൗഹൃദ പുരസ്‌കാരം

Published

|

Last Updated

അബുദാബി: മേഖലയിലെ മികച്ച പരിസ്ഥിതി സൗഹൃദ സംരംഭം പ്രവര്‍ത്തിക്കുന്നതിനുള്ള പുരസ്‌കാരം അബുദാബി നഗരസഭക്ക്. ഗ്രീന്‍ മിഡില്‍ ഈസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
നഗരസഭ റോഡുകളിലും പാലങ്ങളിലും തുരങ്കങ്ങളിലും ഉദ്യാനങ്ങളിലും മറ്റും പരിസ്ഥിതി സൗഹൃദ വിളക്കുകള്‍ സ്ഥാപിച്ചത് നേട്ടമായെന്ന നഗരസഭ അടിസ്ഥാന സൗകര്യ വികസന വിഭാഗം എക്‌സി. ഡയറക്ടര്‍ എഞ്ചി. ഈസാ മുബാറക് അല്‍ മസ്‌റൂയി പറഞ്ഞു. നഗരത്തില്‍ എല്ലായിടത്തും എല്‍ ഇ ഡി വിളക്കുകളാണ് സ്ഥാപിച്ചത്.
2013 ലെ ഗ്രീന്‍ മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ടാണ് പുരസ്‌കാരം. എഞ്ചി. മുഹമ്മദ് അല്‍ ഖുബൈസി ഏറ്റുവാങ്ങി.

Latest