Connect with us

National

ഡല്‍ഹിയില്‍ നേരിയ ഭൂചലനം; ആളപായമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 12.41നും 1.41നുമായി രണ്ട് ചലനങ്ങളാണ് അനുഭവപ്പെട്ടത്. ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. 3.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനം സെക്കന്റുകള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു.

ദേശീയ തലസ്ഥാന മേഖലയിലാണ് രണ്ട് ചലനങ്ങളും അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest