Connect with us

Kerala

സംസ്ഥാന ബജറ്റ് ജനുവരി 17ന്

Published

|

Last Updated

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജനുവരി 17ന് അവതരിപ്പിക്കാന്‍ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ബജറ്റ് നേരത്തെ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം കൂട്ടുന്നതിനും മന്ത്രിസഭ അംഗീകരം നല്‍കി. നിയമസഭാ സമ്മേളനം ജനുവരി മൂന്നിന് ആരംഭിക്കും. സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പാറ്റേണില്‍ ശമ്പളം നല്‍കും. ഗോള്‍ഫ് ക്ലബ് സായിക്ക് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വോട്ട് ഓണ്‍ അക്കൗണ്ടിന് പകരം പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ചിന് മുമ്പ് പാസ്സാക്കുന്ന തരത്തിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക.
ജൂലൈയില്‍ പാസ്സാക്കുന്ന തരത്തില്‍ ബജറ്റ് ്‌വതരിപ്പിച്ചാല്‍ പണമെല്ലാം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തിരിക്കിട്ട് ചെലവഴിക്കേണ്ടതായി വരുമെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശയെതുടര്‍ന്നാണ് ജനുവരിയില്‍ തന്നെ പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്. മാര്‍ച്ചില്‍ തന്നെ ബജറ്റ് പാസ്സാക്കണമെങ്കില്‍ ജനുവരി പതിനേഴിനെങ്കിലും അവതരിപ്പിക്കണമെന്നും ആസൂത്രണബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.

Latest