Ongoing News
ഐപാഡ് എയറും പുതിയ ഐപാഡ് മിനിയും 29ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഐ പാഡിന്റെ പുതിയ പതിപ്പായ ഐപാഡ് എയറും റെറ്റിന ഡിസ്‌പ്ലേയോട് കൂടിയ ഐപാഡ് മിനിയും നവംബര്‍ 29ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആപ്പിള്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ചില ന്യൂസ് പോര്‍ട്ടലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം ഇന്ത്യന്‍ വിപണിയിലെ ഇവയുടെ വിലവിവരങ്ങളും പുറത്തായിട്ടുണ്ട്.
വൈ-ഫൈ മാത്രമുള്ള 16 ജിബി ഐപാഡ് മിനി വിത്ത് റെറ്റിന ഡിസ്‌പ്ലേക്ക് 28,900 രൂപയായിരിക്കും വില. 32, 64, 128 ജി ബി വെര്‍ഷനുകള്‍ക്ക് യഥാക്രമം 35,900, 42,900, 49,900 എന്നിങ്ങനെയായിരിക്കും വില. സെല്ലുലാര്‍ കണക്ടിവിറ്റയോട് കൂടിയ ഐ പാഡ് മിനി റെറ്റിനാ ഡിസ്‌പ്ലേക്ക് 16 ജി ബിക്ക് 37,900 രൂപയും 32 ജിബിക്ക് 44,900 രൂപയും 64 ജി ബിക്ക് 51,900 രൂപയും 128 ജിബിക്ക് 58900 രൂപയുമാകും വില.
വൈഫൈ മാത്രമുള്ള ഐ പാഡ് എയറിന് 16 ജി ബിക്ക് 35,900 രൂപ വില വരും. ഇതിന്റെ സെല്ലുലാര്‍ വെര്‍ഷന് 44,900 രൂപയാകും വില.