Connect with us

Kerala

സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നു മുതല്‍

Published

|

Last Updated

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നു മുതല്‍ തിരുവനന്തപുരം എ കെ ജി സെന്ററില്‍ ആരംഭിക്കും. അടുത്ത മാസം പാലക്കാട്ട് നടക്കുന്ന പാര്‍ട്ടി പ്ലീനമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന് യോഗത്തില്‍ രൂപമാവും. 19, 20 ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റി ചേരും.

ലാവ്‌ലിന്‍ കേസില്‍ നിന്നും പിണറായി വിജയന്‍ ഒഴിവാക്കപ്പെട്ടതിനുശേഷം ചേരുന്ന ആദ്യ സംസ്ഥാന നേതൃയോഗമാണ് ഇന്നത്തേത്.