Connect with us

Kerala

പാറന്നൂര്‍ പി പി ഇബ്‌റാഹീം മുസ്ലിയാര്‍ നിര്യാതനായി

Published

|

Last Updated

നരിക്കുനി: ചേളാരി വിഭാഗം സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനുമായ പാറന്നൂര്‍ പി പി ഇബ്രാഹീം മുസ്്‌ലിയാര്‍ (75) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയിരുന്നു. ഉച്ചക്ക് 12.15 ഓടെ മരണം സംഭവിച്ചു.

പാറന്നൂര്‍ പുല്‍പറമ്പില്‍ അബൂബക്കര്‍ മുസ്്‌ലിയാര്‍-ഉമ്മാത്ത ദമ്പതികളുടെ രണ്ടാമത്തെ മകനായി 1938 ഡിസംബറിലാണ് ജനനം. ഇ എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ ശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. 1970 ല്‍ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992 മുതല്‍ ചേളാരി വിഭാഗം സമസത ട്രഷററാണ്.

പാറന്നൂര്‍, കാസര്‍കോട് സഅദിയ്യ, കത്തറമ്മല്‍, തിരുവള്ളൂര്‍, സി എം മഖാം എന്നീ സ്ഥലങ്ങളില്‍ ദീര്‍ഘകാലം മുദരിസായിരന്നു. പാറന്നൂര്‍ മഹല്ല് ഖാസി, സി എം മഖാം വൈസ് പ്രസിഡന്റ്, നരിക്കുനി മജ്മഉത്തഅ്‌ലീമുല്‍ ഇസ്്‌ലാമി പ്രസിഡന്റ്, കൊടുവള്ളി രിയാളുസ്വാലിഹീന്‍ പ്രസിഡന്റ്, പാറൂര്‍ നുസ്‌റത്തുല്‍ ഇസ്്‌ലാം മദ്രസ പ്രസിന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം പാറന്നൂര്‍, പുല്ലാളൂര്‍, മുട്ടാഞ്ചേരി, മൂര്‍ഖന്‍ കുണ്ട്, പാലങ്ങാട് തുടങ്ങി നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു.

ഭാര്യ:ഉമ്മുകുല്‍സു കൊടുവള്ളി. മക്കള്‍: മുഹമ്മദ് അസ്്‌ലം ബാഖവി (മുദരിസ് ചെലവൂര്‍ ജുമുഅ മസ്ജിദ്), മൈമൂന, താലിയത്ത്, അബ്ദുല്‍ലത്തീഫ് ഫൈസി (ഖത്തീബ് പാറൂര്‍), അബ്ദുല്‍ ജലീല്‍ ബാഖവി (മുദരിസ് സി എം മഖാം ജുമുഅ മസ്ജിദ്), ഡോ പി പി അബൂബക്കര്‍ (അല്‍ ശിഫ ക്ലിനിക്ക് നരിക്കുനി), ഉബൈദ് (വിദ്യാര്‍ഥി അല്‍ അസ്ഹര്‍ ഈജിപ്ത്), സഈദ് (മുദരിസ് ഒഴലക്കുന്ന് ജുമുഅ മസ്ജിദ്), തസ്്‌ലിയത്ത്.

മരുമക്കള്‍:മുഹമ്മദ് ബാഖവി (ഖത്തീബ് മംഗലാപുരം), അബ്്ദുര്‍ റസാഖ് മുസ്്‌ലിയാര്‍ (മുഹമ്മദിയ്യ സെക്കണ്ടറി മദ്രസ പന്നൂര്‍) മുനീര്‍ ഫൈസി (മുദരിസ് വാവാട് സെന്റര്‍ ജുമുഅ മസ്ജിദ്), നദീറ മുഴിപ്പോത്ത്, ശരീഫ പറമ്പില്‍ ബസാര്‍, സുഹറ ഒളവട്ടൂര്‍, ജുവൈരിയ്യ പുല്ലാളൂര്‍,നജ്മുന്നിസ പുവാട്ട്പറമ്പ്, സിന്നീറ വാവാട്.

 

Latest