Connect with us

Kerala

മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ്: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Published

|

Last Updated

പാലക്കാട്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന് ലോട്ടറി വില്‍പനയ്ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തു. നഗരസഭ ആരോഗ്യവിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നഗരസഭാ ചെയര്‍മാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് നഗരസഭാ ഹെല്‍ത്ത്് ഇന്‍സ്പക്ടര്‍ ജമാല്‍ മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത ഇന്‍സ്പക്ടര്‍ സുരേഷ് എന്നിവരടക്കം മൂന്ന് പേരെയാണ് സസ്പന്റ് ചെയ്തത്.

ആരോഗ്യവിഭാഗം അനുവദിച്ച ലൈസന്‍സ് വിവാദമായതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് ആണ് ലോട്ടറി വില്‍പനയ്ക്കുള്ള ലൈസന്‍സ് സമ്പാദിച്ചത്. മാര്‍ട്ടിന്റെ ഭാര്യ ലിമാറോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടകച്ചീട്ട് ഹാജരാക്കിയായിരുന്നു ലൈസന്‍സ് സമ്പാദിച്ചത്. കെട്ടിടം താമസത്തിനുളളതാണെന്ന് മനസിലാക്കിയാണ് ലൈസന്‍സ് റദ്ദാക്കിയത്.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest