Connect with us

National

എടിഎമ്മില്‍ അക്രമം: പ്രതിയെ കുറിച്ച് വിവരം നല്‍കിയാല്‍ ഒരു ലക്ഷം ഇനാം

Published

|

Last Updated

ബാംഗ്ലൂര്‍: എടിഎമ്മില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഇനാം. സംഭവം നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത പോലീസ് നിഷ്‌ക്രിയമാണെന്ന വിമര്‍ശനവും വ്യാപകമാണ്.
യുവതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. കൈകള്‍ക്കും മൂക്കിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉസ്ലൂര്‍ ഗേറ്റ് പോലീസ് സ്‌റ്റേഷനു സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ കയറിയപ്പോഴായിരുന്നു അക്രമം നടന്നത്. ജ്യോതി എടിഎമ്മിനുള്ളില്‍ കയറിയതിനു പിന്നാലെ കയറിയ അക്രമി വടിവാള്‍ കാട്ടിയതിനു ശേഷം ജ്യോതിയോട് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന യുവതിയെ അക്രമി വെട്ടിപരിക്കേല്‍പ്പികുകയായിരുന്നു. അക്രമി ജ്യോതിയെ വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടായിട്ടും പ്രതിയെ കണ്ടെതതാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
എടിഎം കൗണ്ടറിനു പുറത്ത് ചോരയുടെ അടയാളങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചവരാണ് വെട്ടേറ്റു കിടക്കുന്ന യുവതിയെ കണ്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവ സമയത്ത് എടിഎമ്മില്‍ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. അതേസമയം തലയോട്ടിക്ക് പരിക്കറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിയുടെ വലതുഭാഗം തളര്‍ന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബംഗളൂരുലെ ബിജിഎസ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest