Connect with us

Ongoing News

രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്റീസിന് ജയം

Published

|

Last Updated

വിശാഖപട്ടണം: ഇന്ത്യ വെസ്റ്റിന്റീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് രണ്ട് വിക്കറ്റ് ജയം. 289 റണ്‍സ് വിജലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 3 പന്ത് ബാക്കിയിരിക്കെ 8 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഡാരന്‍ സമി 45 പന്തില്‍ 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കീരന്‍ പൊള്ളാര്‍ഡ് (59), ബ്രാവോ (50), സിമ്മന്‍സ് (62) എന്നിവരും മികച്ച കളി പുറത്തെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 1-1ന് സമനിലയില്‍ ആയി. കൊച്ചിയില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. അടുത്ത മത്സരം 27ന് കാണ്‍പൂരില്‍ നടക്കും.

ഇന്ത്യക്ക് വേണ്ടി ഷമി, ഭുവനേശ്വര്‍കുമാര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 99 റണ്‍സെടുത്ത് വിരാട് കോഹ്‌ലിയുടെ സഹായത്തോടെ ഇന്ത്യ 288 റണ്‍സെടുത്തു. ധോണി 51 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Latest