Connect with us

Kerala

സി പി എം പ്ലീനം തുടങ്ങി;നേതാക്കള്‍ക്ക് വിനയം വേണമെന്ന് കാരാട്ട്

Published

|

Last Updated

പാലക്കാട്: സി പി എം സംസ്ഥാന പ്ലീനം പാലക്കാട്ട് തുടങ്ങി. കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്ചുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കാമായത്.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് വിനയമുള്ളവരായിരിക്കണമെന്ന് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാവണം നേതാക്കളുടെ ജീവിത ശൈലി. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് ആത്മാര്‍ത്ഥതയോടെ ആയിരിക്കണമെന്നും കാരാട്ട് പറഞ്ഞു.

സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള  എന്നിവരുള്‍പ്പടെ ആറു പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, ഏരിയാസെക്രട്ടറിമാര്‍, 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും 202 ഏരിയാ സെക്രട്ടറിമാരും ഇരുന്നൂറോളം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ എന്നിവരാണ് പ്രതിനിധികള്‍.
സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.  ഇന്ന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

വൈകിട്ട്—നാലിന് കോട്ടമൈതാനിയില്‍ “മരനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ സിപി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.—ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എം എന്‍ കാരശേരി, ഡോ ഫസല്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.നാളെ നടക്കുന്ന ഉദാരവല്‍ക്കരണവും ബദല്‍നയങ്ങളും എന്ന സെമിനാറില്‍ മന്ത്രി കെ എം മാണി പങ്കെടുക്കുന്നത് ഏറെ രാഷ്ട്രീയപ്രാധാന്യം നേടിയിട്ടുണ്ട്.—29ന് വൈകിട്ട് സ്‌റ്റേഡിയം ഗ്രൗണ്ടിലെ എ കെ ജി നഗറിലാണ് പൊതുസമ്മേളനം നടക്കുക. ഇന്നും നാളെയും കോട്ടമൈതാനിയിലെ പി ഗോവിന്ദപ്പിള്ള നഗറില്‍ സാംസ്‌കാരികപരിപാടികള്‍ അരങ്ങേറും. 29ന് പൊതുസമ്മേളനം വൈകിട്ട് നാലിന് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിക്കും.

Latest